പരപ്പ: ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ നേത്യത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് വായനാ പക്ഷാചരണം- സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.തങ്കമണി സെമിനാര്‍ ഉല്‍ഘാടനം ചെയ്തു .വികസന കാര്യ ചെയര്‍മാന്‍ വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഷാജു ജോണ്‍ വായനാദിന സന്ദേശം നല്‍കി. ക്ഷേമകാര്യ ചെയര്‍ പേഴ്‌സ ടി.കെ.ചന്ദ്രമ്മ ടീച്ചര്‍ എ. ആര്‍. സോമന്‍, എ. കൃഷ്ണരാജ് ,നോഡല്‍ പ്രേരക് മാരായ എന്‍. വിന്‍സന്റ് ,അനില്‍കുമാര്‍ കെ.ഒ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുല്യത പഠിതാവ് കെ.ഗോപി ബളാലിന്റെ കവിതാലാപനം ഹൃദയസ്പര്‍ശിയായി. നാലാം തരം, ഏഴാം തരം പഠിതാക്കളും പ്രേരക്മാരും സെമിനാറില്‍ പങ്കെടുത്തു