കൊട്ടോടി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഓര്‍മ്മ വായനശാലയ്ക്ക് പുസത്കം നല്‍കി

  • രാജപുരം: എന്റെ പുസ്തകം എന്റെ വായനശാലയ്ക്ക് എന്ന സന്ദേശം ഉയര്‍ത്തി കൊട്ടോടി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുമായി സഹകരിച്ച് വായനപക്ഷാചരണത്തിന്റെ ഭാഗമായി ഒരു പുസ്തകം വായനശാലയ്ക്ക് എന്ന പദ്ധതിക്ക് സ്‌കൂളില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ശേഖരിച്ച് പുസ്തകങ്ങള്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രാഥലയത്തിന് സംഭാവന നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം മൈമൂന എഴുത്തുകാരനും, അധ്യാപകനുമായ സുകുമാരന്‍ പെരിയച്ചൂരിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. സുനേഷ് എബ്രഹാം അധ്യക്ഷനായി. കെ സന്ധ്യ, ആശ വി നായര്‍, ടി പി നിഷ, ശാന്തിനി, ദീപ, സുദര്‍ശനന്‍, എ മുരുകന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ രാജീവ് സ്വാഗതവും, വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply