സർവ്വകലാശാല ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോളേജ് ജേതാക്കൾ .

രാജപുരം : സെൻ്റ് പയസ് കോളേജിൽ വച്ച് നടന്ന കണ്ണൂർ സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ പയ്യന്നൂർ കോളേജ് ജേതാക്കളായി. ഇരുവിഭാഗങ്ങളിലെയും ഫൈനൽ മത്സരങ്ങളിൽ മാടായി കോളേജിനെയാണ് പരാജയപ്പെടുത്തിയത്. പുരുഷവിഭാഗത്തിൽ ഗവൺമെൻ്റ് കോളേജ് തലശേരിയെ പരാജയപ്പെടുത്തി നെഹ്റു കോളേജ് കാഞ്ഞങ്ങാട് മൂന്നാം സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മഞ്ചേശ്വരത്തെ പരാജയപ്പെടുത്തി ഇ.കെ നായനാർ മെമ്മോറിയൽ ഗവൺമെൻറ് കോളേജ് എളേരിത്തട്ട് മൂന്നാം സ്ഥാനം നേടി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഡി .ദേവസ്യ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് ജേതാക്കൾക്കുള്ള സമ്മാനവിതരണം നിർവഹിച്ചു. ദക്ഷിണേന്ത്യാ അന്തർ സർവ്വകലാശാലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു. സർവ്വകലാശാലാ കായികവിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ഡോ. കെ.വി.അനൂപ്, കോളേജ് കായിക വിഭാഗം മേധാവി പി.രഘുനാഥ്, കോളേജ് ജനറൽ ക്യാപ്റ്റൻ കെ.ഷിജിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply