സെമിനാറും സൺഡേ സ്കൂൾ വാർഷിക പൊതുയോഗവും നടത്തി.
രാജപുരം: മാലക്കല്ല് സെന്റ് മേരീസ് സൺഡേ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വ്യക്തിത്വ വികസന ക്ലാസും, ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും നടത്തി. ഇന്റർനാഷണൽ ട്രെയിനറും സൈക്കോളജിസ്റ്റും തലശ്ശേരി അതിരൂപതാംഗവുമായ ജോബി ജോസഫ് സെമിനാർ നയിച്ചു. തുടർന്ന് വാർഷിക പൊതുയോഗം നടത്തി. പുതിയ പിടിഎ പ്രസിഡന്റായി സോജോ ആലക്കപ്പടവിൽ, മദർ പിടിഎ പ്രസിഡന്റായി മഞ്ജു സാജൻ പുതിയേടത്ത് എന്നിവരെയും 9 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. സ്കൂൾമാനേജരും വികാരിയുമായ ഫാ.ഡിനോ കുമ്മാനിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ റിങ്കു ചിറപ്പുറത്ത്, സോജോ ആലക്കപ്പടവിൽ, സജി അടിയായിപള്ളിൽ എന്നിവർ സംസാരിച്ചു. സിസ്റ്റേഴ്സ്, മതാധ്യാപകർ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.