ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി പഞ്ചായത്ത് ഏഴാം വാർഡ് പാറക്കടവിൽ ആരംഭിച്ച സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റ് ഡ്രീം ആർട്സിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിർവ്വഹിച്ചു. വാർഡ് മെമ്പർ പി.കെ.സൗമ്യ മോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് മുഖ്യാതിഥിയായി . ഒമ്പതാം വാർഡ് മെമ്പർ വി.പി.ഹരിദാസ്, സെക്രട്ടറി എം.സുരേഷ് കുമാർ , അസിസ്റ്റന്റ് സെകട്ടറി രവീന്ദ്രൻ, തൊഴിലുറപ്പ് എൻജിനീയർ ആതിര, ക്ലർക്ക് ഷംസുദ്ദീൻ, എഡിഎസ് പ്രസിഡണ്ട് പ്രസീത എന്നിവർ സംസാരിച്ചു. എഡിഎസ് സെക്രട്ടറി സുരേഖ സ്വാഗതവും ജിഷ നന്ദിയും പറഞ്ഞു.

Leave a Reply