ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: മലയോര മേഖല കേന്ദ്രികരിച്ച് ഒരു പ്രൊഫഷണല്‍ കോളേജ് ആരംഭിക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കിഴക്കന്‍ മലയോര മേഖലയായ കള്ളാര്‍, പനത്തടി, കോടോം-ബേളൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മേഖലയില്‍ ഒരു കോളേജ് ആരംഭിക്കണം ഇപ്പോള്‍ മലയോരത്തെ വിദ്യാര്‍ഥികള്‍ എന്നാല്‍ കിലോമീറ്റാറുകള്‍ ദൂരം യാത്ര ചെയ്താണ് പല സ്ഥലങ്ങളിലേക്കും പഠനത്തിനായി പോകുന്നത്. എന്നാല്‍ പ്രൊഫഷണന്‍ കോളേജ് ഉള്‍പ്പെടെ തുടങ്ങിയാല്‍ ഇതിനെല്ലാം ഒരു പരിഹാരം കാണാന്‍ കഴിയും. ഇതോടെപ്പം പൂടംങ്കല്ല് താലൂക്ക് ആശുപത്രി കേന്ദ്രികരിച്ച് ഒരു സര്‍ക്കാര്‍ നോഴ്സിങ് കോളേജ് ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പനത്തടിയില്‍ പാണത്തൂര്‍ അബ്ദൂള്‍ ഷെറീഫ് നഗറില്‍ നടന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ടി പി മനോജ് കുമാര്‍, ജിനോ ജോണ്‍ റെനീഷ്, ശില്പ കോടോം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്തിച്ചു. ബ്ലോക്ക് സെക്രട്ടറി ഷാലുമാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കേത്ത്, ജില്ലാ ജോയന്റ് സെക്രട്ടറി ടി കെ മനോജ്, പി കെ നിഷാദ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം സി മാധവന്‍ സ്വാഗതം പറഞ്ഞു.

Leave a Reply