
- രാജപുരം:34 വര്‍ഷം മലയോര മേഖലയില്‍ ചുമട്ട് മേഖലയില്‍ പണിയെടുത്ത് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സിഐടിയു സജിീവ പ്രവര്‍ത്തകനായിരുന്ന പി പി ജോയിയെ ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ആദരിക്കല്‍ ചടങ്ങും യാത്രയയപ്പും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ ജെ തോമസ് അധ്യക്ഷനായി. ഒക്ലാവ് കൃഷ്ണന്‍, പി കെ രാമചന്ദ്രന്‍, എ ഇ സെബാസ്റ്റ്യാന്‍, സജി ശില്പ, അഷറഫ്, ലൂക്ക എന്നിവര്‍ സംസാരിച്ചു. വി അനീഷ് സ്വാഗതം പറഞ്ഞു.