അയ്യംങ്കാവ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷ പൂര്‍വ്വം കൊണ്ടാടി

  • രാജപുരം: രാജപുരം ഫൊറോനാ ദേവാലയത്തിന്റെ ശേഷം പള്ളിയായ അയ്യംങ്കാവ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി . തിരുന്നാളിന് ഫാ.ഫിനില്‍ ഈഴാറാത്ത് മുഖ്യകാര്‍മികത്വം വഹിച്ചും.വിശ്വാസത്തെചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ തോമാശ്ലീഹായെപ്പോലെ ഈശോയെ കാണാനുള്ള ആഗ്രഹം നമ്മള്‍ക്കുണ്ടായിരിക്കണമെന്നും, ഈശോ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയിലൂടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നുണ്ട് ആ ഈശോയെ തോമാശ്ലീഹായെ പോലെ തൊട്ടറിയുവാനും അവന്റെ മുറിവിന്റെ ആഴം മനസിലാക്കുവാനുമുള്ള ഒരു ക്ഷണമാണ് ദുക്റാന തിരുന്നാള്‍ നമുക്ക് മുന്‍പിലേയ്ക്ക് നല്‍കുകയാണന്നും തിരുന്നാള്‍ സന്ദേശത്തിലൂടെ ഫാ. ജിബിന്‍ കാലായില്‍ക്കരോട്ട്(OSH) പറഞ്ഞു. തിരുന്നാളിനോടനുബന്ധിച്ച് പാച്ചോര്‍ നേര്‍ച്ചയും നടന്നു. തോമസ് നാമധാരിയായ വികാരി ഫാ.ഷാജി വടക്കേതൊട്ടിക്ക് തിരുന്നാള്‍ മംഗളങ്ങള്‍ ആശംസിച്ചു കൊണ്ട് കൈക്കാരന്‍ ബിജു ഇലവുങ്കച്ചാല്‍ സ്‌നേഹോപകാരവും നല്‍കി.

Leave a Reply