ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം
അർജ്ജുൻ ഗുരുപുരത്തിന് സ്വീകരണം നൽകി.
രാജപുരം: ജില്ലാ കേരളോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ അർജ്ജുൻ ഗുരുപുരത്തിന് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സ്വീകരണം നൽകി അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഗുരുപുരം യൂത്ത് സ്റ്റാറിൻ്റെ കലാകാരനായ അർജ്ജുൻ ഗുരുപുരം പാടിയിലെ എം.ദാമോദരൻ ശ്യാമള ദമ്പതികളുടെ മകനാണ്. സഹോദരി ഐശ്വര്യ ബ്ലോക്ക് തലത്തിൽ 800 മീറ്റർ ഓട്ടത്തിലും മെഹന്തി മത്സരത്തിലും ജേതാവായിരുന്നു.
വാർഡ് കൺവീനർ പി.ജയകുമാർ, എഡിഎസ് സെക്രട്ടറി ടി.കെ.കലാ രഞ്ജിനി, പി.നാരായണൻ, കെ.ബിജു, വി.കെ.കൃഷ്ണൻ, ഷാജഹാൻ, പ്രമീള, എന്നിവർ നേതൃത്വം നൽകി.