സപ്തദിന ക്യാമ്പിന് സംഘാടക സമിതി രൂപീകരിച്ചു.

സപ്തദിന ക്യാമ്പിന് സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം : പനത്തടി സെന്റ് മേരീസ് കോളേജിൽ നടക്കുന്ന കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 4&5 ന്റെ സപ്തദിന ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി അധ്യക്ഷനായ ചടങ്ങ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു മെമ്മോറിയൽ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ.രാമനാഥൻ മുഖ്യാതിഥിയായി. നെഹ്‌റു കോളേജ് എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വി.വിജയ കുമാർ ക്യാമ്പ് വിശദീകരണം നടത്തി. സംഘാടക സമിതി ചെയർ പേഴ്സണായി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിനെ തെരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസിനെയും ആർ.സി. രജനി ദേവിയെയും തെരഞ്ഞെടുത്തു. ജനറൽ കൺവീനർ ആയി പനത്തടി പഞ്ചായത്ത് വാർഡ് മെമ്പർ എൻ. വിൻസെന്റ് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, വാർഡ് മെമ്പർമാരായ എൻ.വിൻസെന്റ്, കെ.കെ.വേണുഗോപാൽ, കെ.പ്രീതി, സന്നദ്ധ സംഘടനാ പ്രതിനിധി കുക്കൾ രാഘവൻ നായർ, പനത്തടി ജെ എച്ച് ഐ അനി തോമസ് എന്നിവ സംസാരിച്ചു. യോഗത്തിൽ എൻ എസ് എസ് പോഗ്രാം ഓഫിസർ ഡോ: വിനേഷ് കുമാർ സ്വാഗതവും വളണ്ടിയർ സെക്രട്ടറി ആൻവിൻ നന്ദി പറഞ്ഞു.

Leave a Reply