പുസ്തക പ്രകാശനവും നാടൻ കലാമേളയും സംഘടിപ്പിച്ചു.
രാജ പൂരം : ജില്ലയിലെ ആദിവാസി ഊരുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പദ്ധതി രേഖയുടെ പ്രകാശനം കോടോം-ബേളൂർ പഞ്ചായത്തിൽ എണ്ണപ്പാറ ഊരിലെ ഫൈറ്റേഴ്സ് മൈതാനത്ത് നടന്നു.
പഞ്ചായത്തിലെ ചെറുതും വലുതുമായ 108 ഊരുകളിൽ കുടുംബശ്രീ അയൽക്കൂട്ടം പ്രതിനിധികളും , ഊരുമൂപ്പൻമാരും പട്ടിക വർഗ്ഗ ആനിമേറ്റർമാരും ഇരുന്ന് കൂട്ടായ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ വികസന നിർദ്ദേശങ്ങളാണ് ഊരു തല കർമ്മപദ്ധതിയിലൂടെ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. ഈ വികസന പദ്ധതികൾ 2022 – 25 വർഷ കാലയളവിൽ ത്രിതല പഞ്ചായത്തുകളുടേയും, പട്ടിക വർഗ്ഗ വകുപ്പ് അടക്കമുള്ള വിവിധ വകുപ്പുകളുടേയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണ് കുടുംബശ്രീ മിഷൻ ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
പുസ്തക പ്രകാശനത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ പി.മധുസൂദനൻ , ഫോക് ലാന്റ് ചെയർമാർ പ്രൊഫ. ജയരാജൻ എന്നിവർ മുഖ്യാതിഥിയായിരുന്നു.
പരപ്പ ബ്ലോക്ക് ആരോഗ്യ -വിദ്യാഭ്യാസ സമിതി ചെയർ പേഴ്സൺ രജനി കൃഷ്ണൻ , പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ശൈലജ, കുടുംബശ്രീ ജില്ലാ മിഷൻ ഡി.പി.എം പി.രത്നേഷ്, പഞ്ചായത്ത് മെമ്പർമാരായ രാജീവൻ ചീരോൽ, ഇ.ബാലകൃഷ്ണൻ , കുടുംബശ്രീ ആനിമേറ്റേർസ് കോർഡിനേറ്റർ എം.മനീഷ്, ഫോക് ലാന്റ് പ്രതിനിധി കെ.സുരേഷ്, ഊരുമൂപ്പൻ രമേശൻ മലയാറ്റുകര, പട്ടിക വർഗ്ഗ പ്രമോട്ടർ രണദീപൻ കുഴി ക്കോൽ , സി ഡി എസ് മെമ്പർ ഷാന്റി, ആനിമേറ്റർ കെ.സി. സീമ തുടങ്ങിയവർ സംസാരിച്ചു
കുടുംബശ്രീ ആനിമേറ്റർമാരായ രാധിക രതീഷ് സ്വാഗതവും, അനുമോൾ നന്ദിയും പറഞ്ഞു.