കലാസന്ധ്യയും വാർഷികാഘോഷവും നടത്തി മാലക്കല്ല് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ഇടവകയിൽ

കലാസന്ധ്യയും വാർഷികാഘോഷവും നടത്തി
മാലക്കല്ല് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ഇടവകയിൽ സൺഡേ സ്കൂളിന്റെയും വിവിധ സംഘടനകളുടെയും വാർഷികാഘോഷവും കലാസന്ധ്യയും നടത്തി. വികാരി ഫാദർ ഡിനോ കുമ്മാനിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷികാഘോഷങ്ങൾ മാലക്കല്ല് നിവാസിയും ഇപ്പോൾ അമേരിക്കയിൽ ക്നാനായ മിഷനുവേണ്ടി വൈദിക ശുശ്രൂഷ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന റവ. ഫാദർ സജി പിണക്കയിൽ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ റിങ്കു ജോസ് ചിറപുറത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. സി. സി പ്രസിഡൻറ് ബിനേഷ് വാണിയംപുരയിടത്തിൽ, പി ടി എ പ്രസിഡൻറ് സോജോ ആലക്കപ്പടവിൽ,കെ. സി. ഡബ്ലിയു. എ പ്രസിഡൻറ് ബിൻസി ചാക്കോ ആനിമൂട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മാസ്റ്റർ ജെറോം ജോമി, കുമാരി ദിവ മരിയ സുനിൽ എന്നീ കുട്ടികൾ ശ്രുതി മധുരമായ ഗാനങ്ങൾ ആലപിച്ചു. അസിസ്റ്റൻറ് വികാരി ഫാദർ ജോബീഷ് തടത്തിൽ സ്വാഗതവും ലൂർദ്ദ് വോയിസ് ചീഫ് എഡിറ്റർ ടോമി ചെട്ടിക്കത്തോട്ടത്തിൽ നന്ദിയും പറഞ്ഞു. തുടർന്ന് സൺഡേ സ്കൂളിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ കലാസന്ധ്യ വാർഷിക ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Leave a Reply