മാലക്കല്ല് ലൂർദ് മാതാ പള്ളി തിരുനാളിന് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി.

രാജപുരം: മാലക്കല്ല് ലൂർദ് മാതാ ദൈവാലയത്തിൽ പരിശുദ്ധ ലൂർദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദർ ഡിനോ കുമ്മാനിക്കാട്ട് പതാക ഉയർത്തി.
തുടർന്ന് നടന്ന ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ.ഷിബിൻ പര്യാടത്ത് പടവിൽ കാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 7 ന് ആഘോഷമായ പാട്ട് കുർബാന ഫാസജി പിണർകയിൽ, വൈകിട്ട് 5.45 ന് വാദ്യമേളങ്ങൾ, 6.45 ന് ലദീഞ്ഞ്, ഫാ.ഷിനോജ് വെള്ളായിക്കൽ പ്രദക്ഷിണം, 8.30 ന് തിരുനാൾ സന്ദേശം ഫാ.മനോജ് എവിത്തടത്തിൽ, 9 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.ജോർജ് പുതിപറമമ്പിൽ എന്നിവർ കാർമികത്വം വഹിക്കും
29 ന് രാവിലെ 6.30 ന് ഫാ. ജോബിഷ് തടത്തിൽ കാർമികത്വം വഹിക്കുന്ന ആഘോഷമായ പാട്ട് കുർബാന തുടർന്ന് തിരുനാൾ റാസ ഫാ.സിൽജോ ആവണിക്കുന്നേൽ കാർമികത്വം വഹിക്കും ഫാ.ലിജു മുളകുമറ്റത്തിൽ ഫാ.ഷിജോ കുഴിപ്പള്ളിൽ, ഫാ.സിജോ തേക്കും കാട്ടിൽ എന്നിവർ സഹകാർമികരാകും ഫാ.സുനിൽ പാറയ്ക്കൽ തിരുനാൾ സന്ദേശം നൽകും 12.30 ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.ജോഷി വലാർകാട്ടിൽ കാർമികത്വം വഹിക്കും.

Leave a Reply