രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയ കുടിയേറ്റ തിരുനാൾ ഫെബ്രുവരി 2 മുതൽ 5 വരെ നടക്കും.

രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയ കുടിയേറ്റ തിരുനാൾ ഫെബ്രുവരി 2 മുതൽ 5 വരെ നടക്കും.

രാജപുരം: തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽ കുടിയേറ്റ തിരുനാൾ ഫെബ്രുവരി 2 മുതൽ 5 വരെ നടക്കും. 2 ന് ഉച്ചകഴിഞ്ഞ് 2.30 ന് കുടിയേറ്റ ചരിത്ര സിമ്പോസിയം, വൈകിട്ട് 5 മണിക്ക് കൊടിയേറ്റ്, തുടർന്ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനക്ക് മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. ഫൊറോന ഇടവക വൈദികർ സഹകാർമികത്വം വഹിക്കും, വൈകിട്ട് 6.45 ന് സമർപ്പിത സംഗമം. 3 ന് രാവിലെ 6.30 ന് പരിശുദ്ധ കുർബാന, ഫാ ബിനോയ് നാരമംഗലത്ത് കാർ മികത്വം വഹിക്കും. 3 മണിക്ക് അഗാപ്പെ. 4 ന് രാവിലെ 6.30 ന് പരിശുദ്ധ കുർബാന ഹാ,മനോജ് കരിമ്പുഴിക്കൽ കാർമികത്വം, വൈകിട്ട് 4 മണിക്ക് വാദ്യമേളം പള്ളിയിൽ, 5.30 ന് വാദ്യമേളം പൂടും കല്ലിൽ 630 ന് ലദീഞ്ഞ് ഫാ ജോഷി വല്ലർ കാട്ടിൽ, 6.45 ന് തിരുക്കുടുംബത്തിന് പള്ളിയിൽ വരവേൽപ്, തിരുനാൾ സന്ദേശം നൽകുന്നത് ഫാ ജോയി കട്ടിയാങ്കൽ, 9 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർ വാദം, കപ്പോൻ വാഴ്ച, വാദ്യമേളങ്ങൾ, 5 ന് രാവിലെ 7 മണിക്ക് പരിശുദ്ധ കുർബാന, 10 മണിക്ക് നടക്കുന്ന തിരുനാൾ റാസയ്ക്ക് ഫാ.ഫിലിപ് രാമച്ചനാട്ട് കാർമികത്വം വഹിക്കും, ആർച്ച് ഡീക്കൻ ഫാ ജോസ് തറപ്പുതൊട്ടിയിൽ, ഫാ.ബിനോയ് നാരമംഗലത്ത്, ഫാ.ഏബ്രഹാം പുതുകുളത്തിൽ, ഫാ. സിനോജ് കാരുപ്ലാക്കിൽ എന്നിവർ സഹകാർമികരാകും , തുടർന്ന് ഫാ.ടിനേഷ് പിണർക്കയിൽ തിരുനാൾ സന്ദേശം നൽകും . 12.30 ന് പ്രദക്ഷിണം, ഫാ.ഡിനോ കുമ്മാനിക്കാട്ട് കാർമികത്വം വഹിക്കുന്ന പിരശുദ്ധ കുർബാനയുടെ ആശീർവാദം.

Leave a Reply