എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ യൂത്ത് പാർലമെൻറ് ഫെബ്രുവരി 25ന്ബഹുജന കൺവെൻഷൻ സമാപിച്ചു

അലാമി പള്ളി : കേരള സ്റ്റേറ്റ് സുന്നി യുവജന സംഘം സംസ്ഥാനതലത്തിൽ നടത്തിവരുന്ന യൂത്ത് പാർലമെന്റ് കാഞ്ഞങ്ങാട് സോണിൽ ഫെബ്രുവരി 25 ശനിയാഴ്ച നടക്കും. അതുമായി ബന്ധപ്പെട്ട് സുന്നി സംഘടന നേതാക്കളെയും പ്രാസ്ഥാനിക ബന്ധുക്കളെയും ഉൾപ്പെടുത്തി ബഹുജന കൺവെൻഷൻ പി എ ഉസ്താദ് സ്മാരക സുന്നി സെൻററിൽ നടന്നു.

യൂത്ത് പാർലമെൻറ് വിജയിപ്പിക്കാൻ ആവശ്യമായ സ്വാഗതസംഘത്തിന് കൺവെൻഷൻ രൂപം നൽകി. ചെയർമാൻ സയ്യിദ് ജഅ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, കൺവീനർ അബ്ദുല്ലത്തീഫ് സഖാഫി പാറപ്പള്ളി. ഉപദേശക സമിതി, രജിസ്ട്രേഷൻ, റിസപ്ഷർ, ഭക്ഷണം, മീഡിയ, ലോ & ഓർഡർ തുടങ്ങിയ വകുപ്പുകൾക്ക് ആളുകളെ ചുമതലപ്പെടുത്തി.

കേരളം മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ സെക്രട്ടറി
സത്താർ പഴയ കടപ്പുറം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സോൺ പ്രസിഡണ്ട് ശിഹാബുദ്ദീൻ അഹ്സനി പാണത്തൂർ അധ്യക്ഷത വഹിച്ചു. ഫിനാൻസ് സെക്രട്ടറി അബ്ദുൽ ലത്തീഫ് സഖാഫി പ്രാർത്ഥന നിർവഹിച്ചു. സെക്രട്ടറി മുഹമ്മദ് അംജദി സ്വാഗതവും ദഅവ സെക്രട്ടറി റാഷിദ് ഹിമമി ബങ്കളം നന്ദിയും പറഞ്ഞു.

Leave a Reply