വലിച്ചെറിയൽ വിമുക്ത കേരളം പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം .

രാജപൂരം : നവകേരളം കർമ്മ പദ്ധതി രണ്ടാം ഘട്ട പ്രവർത്തനം വലിച്ചെറിയൽ വിമുക്ത കേരളം പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് പരിസരത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. രാധാകൃഷ്ണ ഗൗഡ ആദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ എം.പത്മകുമാരി ,
ഭരണ സമിതിയംഗങ്ങളായ പി.കെ.സൗമ്യ മോൾ , സി.ആർ.ബിജു, ബി.സജിനിമോൾ, എൻ.വിൻസെന്റ്, വി.ഇ.ഒ.ജയരാജ്, രഞ്ജിത്ത്, NREG എൻ ആർ ഇ ജിവിഭാഗം അസി.എൻ ജി.ആതിര, ഹരിത കർമ്മസേനാ കൺസോർഷ്യം പ്രസിഡണ്ട് ആലീസ്, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply