രാജപുരം: ഒടയഞ്ചാൽ ഇടവക കെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. കിടപ്പ് രോഗികളായ ആൾക്കാർക്ക് കെസിസി ഒടയഞ്ചാൽ യൂണിറ്റിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ജാതിഭേദമന്യേ ഉപകരണങ്ങൾ കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിന്റെ ഉത്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി നിർവഹിച്ചു. ഇടവക വികാരി എബ്രഹാം പുതുകുളത്തിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , കെസിസി ഓടയഞ്ചൽ യൂണിറ്റ് പ്രസിഡന്റ് ടോമി ചെമ്മങ്ങാട്ട്, സെക്രട്ടറി സജി വർണക്കുഴി, ലൂക്കോസ് ആരോംകുഴിയിൽ എന്നിവർ സംബന്ധിച്ചു.