രാജപുരം: വീടുകളിലുള്ള തരം തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറുന്നതിന് ചെറുപനത്തടി വാർഡ് സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലേക്കുമുള്ള ബക്കറ്റുകളുടെ വിതരണോത്ഘാടനം കൊളപ്പുറം കോളനിയിൽ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിർവ്വഹിച്ചു. വാർഡംഗം എൻ.വിൻസെന്റ് അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകരായ അനിതോമസ് , കെ.ബി.സിന്ധു , വി.എൽ.അന്നമ്മ, സവിത ചന്ദ്രൻ, ഹരിതകർമ സേനാംങ്ങളായ എം.സുശീല, ചന്ദ്രാവതി സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.