സെന്റ് പയസ് ടെൻത് കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു

സെന്റ് പയസ് ടെൻത് കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു

രാജപുരം : സെന്റ് പയസ് ടെൻത് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെയും ഇക്കണോമിക്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശവും തദ്ദേശ സ്വയംഭരണ സ്ഥാപനവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.ഡി.ദേവസ്യ അധ്യക്ഷത വഹിച്ചു. കില അധ്യാപകൻ പി.വി.പത്മനാഭൻ ക്ലാസെടുത്തു. സാമ്പത്തിക വിഭാഗം മേധാവി ഡോ.ജിജി കുമാരി, അധ്യാപകരായ ഡോ.ജോബി തോമസ്, അമല ജോർജ്, യൂണിയൻ ചെയർ മാൻ സി.കെ.വിഷ്ണു എന്നിവർ പ്രസംഗിച്ചു.

Leave a Reply