ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു.
രാജപുരം: ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം കൊട്ടോടിയിൽ നടന്നു. എൻ എസ് എസ് ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് വർക്കിങ്ങ് പ്രസിഡന്റ് കെ.വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യുവത്വത്തിന്റെ ചിന്താ ശേഷിയെ ഉപയോഗപ്പെടുത്താൻ ഇന്ന് വിദേശ രാജ്യങ്ങൾ മത്സരിക്കുകയാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്.ബിജു പറഞ്ഞു. ജില്ലാ പ്രസിഡന്റ് : കെ.ഗോവിന്ദൻ , ജനറൽ സെക്രട്ടറി എസ്.പി.ഷാജി, വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ , പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജൻ വണ്ണാത്തിക്കാനം,
കാട്ടൂർ തമ്പാൻ നായർ, ചുള്ളി നാരായണൻ മണിയാണി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സാമുദായിക ആചാര്യന്മാരെ ആദരിച്ചു.