ഏൽ -റൂഹ ബൈബിൾ കൺവെൻഷൻ തുടങ്ങി.

ഏൽ -റൂഹ ബൈബിൾ കൺവെൻഷൻ തുടങ്ങി.

രാജപുരം :കോഴിക്കോട് കടലുണ്ടി ഏൽ -റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ നേതൃത്വം നൽകുന്ന ഏൽ-റൂഹാ ബൈബിൾ കൺവെൻഷൻ പനത്തടി സെൻറ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ തുടങ്ങി. വൈകുന്നേരം 3 മുതൽ രാത്രി 9 മണി വരെ നടക്കുന്ന കൺവെൻഷനോടനുബന്ധിച്ച് , ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം , രോഗശാന്തി ശുശ്രൂഷ , കൗൺസിലിംഗ് എന്നിവ ഉണ്ടായിരിക്കും. വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനോട് അനുബന്ധിച്ച് മാർച്ച് 10 മുതൽ 19 വരെ നടക്കുന്ന നൊവേനയ്ക്കും തിരുനാളിനും ഒരുക്കമായാണ് ബൈബിൾ കൺവെൻഷൻ നടക്കുന്നത്. ബൈബിൾ കൺവെൻഷൻ മാർച്ച് 7 ചൊവ്വാഴ്ച സമാപിക്കും.

Leave a Reply