പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഒബേസിറ്റി ദിനാചരണം നടത്തി.
രാജപുരം: ജില്ലാ മെഡിക്കൽ ഓഫീസ് (ഹെൽത്ത് ) കാസർകോടിന്റെ നേതൃത്വത്തിൽ പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ലോക ഓബേസിറ്റി ദിനാചരണത്തിന്റെ ജില്ലാതല ഉത്ഘാടനവും ബോധവൽക്കരണ സെമിനാറും നടന്നു. ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലാ ആശുപത്രി ഡയറ്റീഷൻ ശ്രുതി, പൂടംകല്ല് താലൂക്ക് ആശുപത്രി ഡയറ്റീഷൻ മൃദുല അരവിന്ദ് എന്നിവർ ബോധവത്കരണ ക്ലാസ്സ് ന് നേതൃത്വം നൽകി പൂടംകല്ല് താലൂക്ക് ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉത്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എം.പത്മകുമാരി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.രേഖ, കള്ളാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് വി ചാക്കോ, വാർഡ് മെമ്പർമാരായ ബി.അജിത് കുമാർ, ലീല ഗംഗാധരൻ, പബ്ലിക് ഹെൽത്ത് നേഴ്സ് എം. ലീല എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സി.സുകു സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ശ്രീകുമാർ നന്ദിയും പറഞ്ഞു