രാജപുരത്ത് കോളേജിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി നടത്തിയ സമരം വൻ വിജയത്തിലേക്ക്

രാജപുരം: കോളേജിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി നടത്തിയ സമരം വൻ വിജയത്തിലേക്ക് .സമരത്തിൽ വിദ്യാർത്ഥികളോടൊപ്പം അണിനിരന്ന അധ്യാപക പ്രതിനിധിയെ ഉൾപ്പെടുത്തി നടത്തിയ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടുന്ന സമിതിയുടെ ചർച്ചയിൽ ഇന്നുമുതൽ ജി എസ് ബി ഇട്ടു തുടങ്ങുമെന്ന് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പ് നൽകി . കൂടാതെ എംപിയുടെ ഇടപെടലിലൂടെ മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് വിഷയത്തിൽ ഇടപെട്ട് തുടങ്ങി. സമരത്തിന് ബഹുജനങ്ങളുടെ പിന്തുണ ലഭിച്ചു.ഇന്ന് നടന്ന സമരത്തിൽ വിദ്യാർത്ഥികളോടൊപ്പം സമീപവാസികളും, ഓട്ടോ തൊഴിലാളികളും, വ്യാപാരികളും , യുവജനങ്ങളും അണിനിരന്നു .പൊതുജന രോഷം ശക്തമായി പ്രതിധ്വനിച്ചു . സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനാൽ വിദ്യാർഥികൾ താൽക്കാലികമായി സമരം അവസാനിപ്പിച്ചു . ചർച്ചയിലൂടെ എത്തിച്ചേർന്ന തീരുമാനങ്ങൾ നടപ്പിലായില്ലെങ്കിൽ വീണ്ടും സമര രംഗത്ത് ഇറങ്ങുമെന്ന് വിദ്യാർഥികൾ അറിയിച്ചു .ഇന്ന് നടന്ന സമരത്തിൽ രാജപുരം ഫൊറോന വികാരി ഫാദർ ജോർജ് പുതുപ്പറമ്പിൽ , കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് പ്രസിഡന്റ് രാജി സുനിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പ്രസിഡണ്ട് അജിത്ത് ചെമ്മലപറമ്പിൽ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു .

Leave a Reply