റോഡ് പണി അനാസ്ഥയ്ക്കെതിരെ കോളേജ് വിദ്യാർത്ഥികളുടെ സത്യാഗ്രഹ സമരം .

റോഡ് പണി അനാസ്ഥയ്ക്കെതിരെ കോളേജ് വിദ്യാർത്ഥികളുടെ സത്യാഗ്രഹ സമരം .

രാജപുരം : കഴിഞ്ഞ ഏഴു മാസങ്ങളായി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് അശാസ്ത്രീയമായ രീതിയിൽ റോഡ് പണിയുന്ന കരാറുകാരനും വകുപ്പ് ഉദ്യോഗസ്ഥർക്കും എതിരെ പ്രതിഷേധം ഉയർത്തിക്കൊണ്ട് രാജപുരം സെന്റ് പയസ് ടെ കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹം രാജപുരം ടൗണിൽ ആരംഭിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ബഹുജനങ്ങൾ പിന്തുണയുമായി എത്തി .ടാക്സി ഡ്രൈവർമാർ , വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങി ആയിരക്കണക്കിന് ബഹുജനങ്ങൾ പിന്തുണയുമായി സത്യാഗ്രഹ സമരപ്പന്തൽ സന്ദർശിച്ചു . മൂന്നാം ബിബിഎ വിദ്യാർത്ഥികളായ ജോസഫ് സോണി, ഇമ്മാനുവൽ ബി സജി , ബി.വി.അഖിൽ, കിഷോർ തോമസ് , എൻ.നന്ദുലാൽ, പി.ആദർശ്, വിവേക് ജെയിംസ് എന്നിവർ ആണ് സത്യാഗ്രഹ സമരം തുടങ്ങി വച്ചത്. മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ സത്യാഗ്രഹ പന്തൽ സന്ദർശിച്ച് അഭിവാദ്യമർപ്പിച്ചു .
ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് ലൂക്ക ചെറുവള്ളിയിൽ , പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ എം.എം.സൈമൺ, ഓട്ടോ ടാക്സി ജീപ്പ് ഡ്രൈവർ ജോണി സ്രായിപ്പള്ളിൽ,
ജെയിൻ. പി. വർഗ്ഗീസ്,
അധ്യാപകരായ ഷിനോ പി ജോസ് , സിജി സിറിയക്, പൊതുപ്രവർത്തകനായ
ജിജി കിഴക്കേപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് എം പി അറിയിച്ചു.

Leave a Reply