രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. കോട്ടയം കോർപ്പറേറ്റീവ് എജുക്കേഷൻ ഏജൻസി സെക്രട്ടറി ഫാ.തോമസ് പുതിയ കുന്നേൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ രാജു തോമസ്, സെലിൻ ചാക്കോ, ആൻസി എബ്രഹാം എന്നിവരെ രാജ്മോഹൻ ഉണ്ണിത്താൻ എം പി ആദരിച്ചു. കോർപ്പറേറ്റീവ് സെക്രട്ടറി ഫോട്ടോ അനാഛാനം നടത്തി. കള്ളാർ ഗപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ. രാജപുരം ഫൊറോണ വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് ചാക്കോ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് മാവേലിൽ. വാർഡ് മെമ്പർ മിനി ഫിലിപ്പ്, കെ.ജെ.ജെയിംസ്, പിടിഎ പ്രസിഡന്റ് എ.സി.സജി, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി തോമസ് എടയാലിപള്ളി, അധ്യാപക പ്രതിനിധി ജോയ്സ് ജോൺ , മദർ പിടിഎ പ്രസിഡന്റ് സുമിഷ പ്രവീൺ, സ്കൂൾ ലീഡർ അലോണ തെരേസ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ എം.എ. സജി റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാ.ജോബി കാച്ചനോലിക്കൽ നന്ദിയും പറഞ്ഞു.