കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതുഞായര്‍ തിരുനാളിന്‌കൊടിയേറി
രാജപുരം : കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതുഞായര്‍ തിരുനാള്‍, ദൈവ കരുണയുടെ തിരുനാള്‍ എന്നിവയ്ക്ക് തുടക്കമായി. 17 ന് സമാപിക്കും. ഇന്ന് വൈകിട്ട് 5 ന് പതാക ഉയര്‍ത്തി, 5.15 ന് ലദീഞ്ഞ്, 5.30 ന് പരിശുദ്ധ കുര്‍ബാന, ശനിയാഴ്ച രാവിലെ 6.45 ന് ലദീഞ്ഞ്, 7 മണിക്ക് പരിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.ഏബ്രഹാം പുതുക്കുളത്തില്‍ കാര്‍മികത്വം വഹിക്കും. വൈകിട്ട് 6.45 ന് ലദീഞ്ഞ് ഫാ. പത്രോസ് ചമ്പക്കര കാര്‍മികത്വം വഹിക്കും. 7 മണിക്ക് ഫാ,ഷിജോ കുഴിപ്പള്ളിലിന്റെ കാര്‍മികത്വത്തില്‍ പ്രദക്ഷിണം, 8.45 ന് തിരുനാള്‍ സന്ദേശം ഫാ ജോസ് പാറയില്‍, 9.10 ന് ഫാഡിനോ കുമ്മാനിക്കാട്ടില്‍ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും.16 ന് ഞായറാഴ്ച രാവിലെ 7മണിക്ക് പരിശുദ്ധ കുര്‍ബാന, 10 മണിക്ക് തിരുനാള്‍ റാസയ്ക്ക് ഫാ.ഫിലിപ് കൊച്ചുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും ഫാ സണ്ണി തോമസ്, ഉപ്പന്‍, ഫാ ലിജു മുളറ്റത്തില്‍, ഫാ ജോബിഷ് തടത്തില്‍ എന്നിവര്‍ സഹകാര്‍മികരാകും. ഫാ ജോക്കബ് തടത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും, 12.15 ന് തിരുനാള്‍ പ്രദക്ഷിണം ഫാ ജോയി ഊന്നുകല്ലേല്‍ കാര്‍മികത്വം വഹിക്കും. 1.15 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ഫാ ജോര്‍ജ് പുതുപറമ്പില്‍ കാര്‍മികത്വം വഹിക്കും. 17 ന് രാവിലെ 6.30 ന് പരേത സ്മരണ, പരിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.