കൊട്ടോടിയിൽ തടയണയ്ക്കായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
രാജപൂരം : രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കൊട്ടോടിയിലും പരിസര പ്രദേശങ്ങളിലെയു കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പുഴക്ക് കുറുകെ ചെക്ക്ഡാം പണിയണം എന്നാവശ്യപ്പെട്ട് കൊട്ടോടിയിൽ ആക്ഷൻ കമ്മിറ്റി രൂപികരിച്ചു. 13 വാർഡ് മെമ്പർ ജോസ് പുതുശേരിരിക്കാലായിൽ അദ്ധ്യക്ഷത വഹിച്ചു. 14 വാർഡ് മെമ്പർ എം.കൃഷ്ണകുമാർ , ബി.രാത്നാകരൻ നമ്പ്യാർ, ടി. ബാലകൃഷ്ണൻ , സോജൻ ഇർഷാദ്, സുലൈമാൻ കക്കുണ്ട് എന്നിവർ സംസാരിച്ചു. ചെയർമാൻ രത്നാകരൻ നമ്പ്യാർ (ചെയർമാൻ), സോജൻ മുപ്പാത്തിയിൽ (കൺവീനർ).