വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടണം :സപര്യ

കാഞ്ഞങ്ങാട് : കേരളത്തിന്റെ ആവേശമായി മാറിയ വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വന്ദേ ഭാരത് കാസർകോട് വരെ നീട്ടിയാൽ മാത്രമേ അതിനു പരിപൂർണ്ണത കൈവരിക്കുമെന്നും അതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.പല വികസന പ്രക്രിയകളിൽ നിന്നും കാസർകോട് ജില്ലയെ ആദ്യം തന്നെ ഒഴിവാക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും പ്രമേയത്തിലൂടെ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷൻ പ്രാപ്പൊയിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ആനന്ദകൃഷ്ണൻ എടച്ചേരി, പ്രേമചന്ദ്രൻ ചോമ്പാല,കുഞ്ഞപ്പൻ തൃക്കരിപ്പൂർ , രവീന്ദ്രൻ കൊട്ടോടി, അനിൽ കുമാർ പട്ടേന, രാജാമണി കുഞ്ഞിമംഗലം എന്നിവർ സംസാരിച്ചു.

Leave a Reply