കുടിവെള്ള വിതരണം അടിയന്തരമായി വിതരണം ചെയ്യണം.

രാജപുരം: പനത്തടി പഞ്ചായത്തിലെ പാണത്തൂർ, പട്ടുവം,ബാപ്പുങ്കയം, പള്ളിക്കാൽ , ചിറങ്കടവ് പ്രദേശങ്ങളിലെ കുടിവെള്ള വിതരണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ജലവിഭവവകുപ്പിന്റെ കീഴിൽ ചിറങ്കടവിലുള്ള പമ്പ് ഹൗസിലെ മോട്ടർ തകരാറായതിനെ തുടർന്നാണ് ആഴ്ചകളായി വിതരണം തടസപ്പെട്ടത്. രണ്ട് മോട്ടറുകൾ വേണ്ടിടത്ത് നിലവിൽ ഒന്നു മാത്രമേയുള്ളൂവത്രെ. ജലവിതരണം തടസപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ നൂറുകണക്കിന് പട്ടികവർഗ വിഭാഗക്കാരുൾപ്പടെയുള്ള കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. ബന്ധപ്പെട്ട അധികൃതർ ജലവിതരണം പുനസ്ഥാപിക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. യോഗത്തിൽ സംഘം പ്രസിഡന്റ് എസ്. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധാസുകുമാരൻ ,ഡയറക്ടർമാരായ ജോണി തോലം പുഴ , അജി ജോസഫ് ,എൻ.വിൻസെന്റ്, എൻ. ചന്ദ്രശേഖരൻ നായർ , പി.കെ.ശ്രീധരൻ , സണ്ണി ജോസഫ് , സിന്ധു പ്രസാദ്, സംഘം സെക്രട്ടറി ടി ജി കവിത എന്നിവർ പ്രസംഗിച്ചു.

Leave a Reply