കോടോം ബേളൂർ സി ഡി എസ് കലോത്സവം .

കോടോം ബേളൂർ സി ഡി എസ് കലോത്സവം .

രാജപുരം: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കലോൽസവം അരങ്ങ് – 23  കോടോത്ത് അംബേഡ്ക്കർ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസി പ്രസിഡന്റ്
പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർ പി.വി.ശ്രീലത, പഞ്ചായത്ത് മെമ്പർ മാരായ പി.കുഞ്ഞികൃഷ്ണൻ, ബിന്ദു അയറോട്ട്, ഹെഡ്മിസ്ട്രസ്സ് കലാരഞ്ജിനി
എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ പി.എൽ.ഉഷ നന്ദിയും പറഞ്ഞു.

Leave a Reply