കാട്ട് പന്നി ആക്രമത്തിൽ തെങ്ങ് കയറ്റത്തൊഴിലാളിക്ക് പരിക്ക്.
രാജപുരം: തെങ്ങു കയറ്റത്തൊഴിലാളിക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്കേറ്റു. ഒടയംചാൽ എരുമക്കുളം തടിയന്‍വളപ്പിലെ ടി.മോഹനന്‍(52)നാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തെ തോട്ടിന്റെ കരയില്‍വെച്ചാണ് പന്നികൂട്ടം മോഹനനെ അക്രമിച്ചത്. സാരമായി പരിക്കേറ്റ മോഹനനെ ഉടന്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മംഗളുരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലേക്കും മാറ്റി. .