മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ ദേശീയ വായനാദിനം ആചരിച്ചു.

.
രാജപുരം: മാലക്കല്ല്-ദേശീയ വായനാദിനത്തോടനുബന്ധിച്ച് സെൻമേരിസ് യുപി സ്കൂൾ മാലക്കലിൽ വായന മാസാചരണത്തിന് വേറിട്ട പരിപാടികളോടെ തുടക്കം കുറിച്ചു. പൂർവ്വകാല മലയാളം അധ്യാപകനായ ജോസഫ് തള്ളത്ത്‌ കുന്നേൽ സാർ വായന മസാചരണം തിരികൊളുത്തി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .സ്കൂൾ മാനേജർ ഫാദർ ഡിനോ കുമാനിക്കാട്ട് അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് സജി എ സി ആശംസയർപ്പിച്ചു സംസാരിച്ചു. വിവിധ മതഗ്രന്ഥങ്ങൾ വായിച്ച് ശ്രീമതി നിഷ, ശ്രീ സമദ് ഉസ്താദ്, സിസ്റ്റർ അൻജിത എന്നിവർ വായനാദിന സന്ദേശം പകർന്നു നൽകിയത് മത സൗഹാർദത്തിൻ്റെ ഊഷ്മളതയിൽ കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ വായന മാസാചരണത്തിന്റെ തുടക്കത്തിനു നിറപ്പകിട്ടേകി

Leave a Reply