രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.
നടനും കഥാകൃത്തും ചിത്രകാരനുമായ ശ്രീ സുഭാഷ് വനശ്രീ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിനിടയിൽ പൂർവ്വ വിദ്യാർത്ഥിയും യുവ സാഹിത്യകാരനുമായ ശ്രീ ശ്രീകാന്ത് പുലിക്കോട് തൻ്റെ കൃതി ” ഇതു തന്നെയായിരിക്കും സ്വർഗത്തിൻ്റെ കവാടം” പരിചയപ്പെടുത്തി. പിടിഎ പ്രസിഡൻ്റ് ശ്രീ ശശിധരൻ എ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രധാനധ്യാപിക ശ്രീമതി ബിജി ജോസഫ് കെ സ്വാഗതവും വിദ്യാരംഗം കൺവീനർ ശ്രീ രഞ്ജിത്ത് കെ നന്ദിയും പറഞ്ഞു. എസ്എംസി ചെയർമാൻ ശ്രീ ബി അബ്ദുള്ള, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി അനിത കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ചടങ്ങിനിടയൽ 6 A ക്ലാസ്സുകാർ ഒരുക്കിയ പഴഞ്ചൊൽ പതിപ്പ് മുഖ്യാതിഥി ശ്രീ സുഭാഷ് വനശ്രീ പ്രകാശനം ചെയ്തു .സ്കൂൾ ലീഡർ കുമാരി അവന്തിക ടി പി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദൃശ്യാവിഷ്കാരം, കവിത ചൊല്ലൽ, ബുക്ക് റിവ്യൂ ,പ്രസംഗം , നൃത്തം തുടങ്ങി കുട്ടികൾ അവതരിച്ചിച്ച പരിപാടികൾ ചടങ്ങിന് മിഴിവേകി.