
രാജപുരം:ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് സെന്റ് പയസ് ടെൻത് കോളേജ് എൻ എസ് എസ് , എൻ സി സി, യോഗ ക്ലബ്, രാജപുരം ഹോളീ ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോക്ടർ എംഡി ദേവസ്യ ഉദ്ഘാടനം ചെയ്തു. കോളേജ് പൂർവ്വ വിദ്യാർത്ഥിയും യോഗ പരിശീലകനുമായ ശ്രീ പ്രവീൺ പരിശീലന ക്ലാസിന് നേതൃത്വം നൽകി.