‘.
.
രാജപുരം : ടാഗോർ പബ്ലിക് സ്കൂളിൽ രാജ്യാന്തര യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ യോഗ അഭ്യസിച്ചു. യോഗ മാസ്റ്റർ ശ്രീ ഷാജി ജോസഫ്, ശ്രീമതി നേഹ. എസ് തുടങ്ങിയവർ ക്ലാസുകൾ എടുത്തു. പ്രിൻസിപ്പാൾ ശ്രീ ഫ്രാൻസിസ് കെ മാണി, കുട്ടികൾക്ക് യോഗ ദിന സന്ദേശം നൽകി. തുടർന്ന് ക്ലാസ് ഒൻപത് കുട്ടികളുടെ പ്രത്യേക പരിപാടി നടത്തി. അധ്യാപകരായ അഖിൽ വിഷ്ണു വി എസ്, മീനി എ, മിനി വി.ജെ, ലത തുടങ്ങിയവർ നേതൃത്വം നൽകി.