പട്ടാള ജീവിതത്തിന്റെ അനുഭവങ്ങള്‍ കൈമുതലാക്കി മണ്ണില്‍ പൊന്ന് വിളയിച്ച മലയോരത്തെ മികച്ച കര്‍ഷകന് നാടിന്റെ ആദരവ്

രാജപുരം: പട്ടാള ജീവിതത്തിന്റെ അനുഭവങ്ങള്‍ കൈമുതലാക്കി മണ്ണില്‍ പൊന്ന് വിളയിച്ച മലയോരത്തെ മികച്ച കര്‍ഷകന് നാടിന്റെ ആദരവ്. വണ്ണാത്തിക്കാനം കൂടുന്തനാം കുഴിയില്‍ കെ കെ തോമസ് എന്ന മുന്‍ പട്ടാളക്കാരനെയാണ് നാട് ആദരിച്ചത്. 15 വര്‍ഷത്തെ പട്ടാള ജീവിതത്തിന്റെ അനുഭവങ്ങളില്‍ പാഠം ഉള്‍ക്കൊണ്ട് നാട്ടില്‍ തിരിച്ച് എത്തിയ കെ കെ തോമസ് തന്റെ കൃഷിയിടത്തില്‍ പൊന്ന് വിളയിക്കുകയാണ്. സര്‍വ്വീസിനിടയില്‍ 1988-89 കാലഘട്ടത്തില്‍ നടന്ന യുദ്ധ കാലത്ത് എല്‍ ടി ടി തീവ്രവാദി സംഘത്തിനെ എതിരെ പൊരുതി മുന്നേറിയ തോമസിന്റെ കണ്‍മുന്നില്‍ വെച്ച് നിരവധി ജവാന്‍മാര്‍ മരിച്ച വീഴുമ്പോഴും തന്റെ ദൗദ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി മുന്നേറിയ ഈ മുന്‍ പട്ടാളക്കാരന്‍ ഏറെ ചിട്ടയോടെയും നിശ്ചലദാര്‍ഢ്യത്തോടും മലയോരത്തെ മണ്ണില്‍ പൊന്ന് വിളയിക്കാന്‍ ഇറങ്ങിയതോടെ മികച്ച കര്‍ഷകനായി മാറിയ തോമസിന്റെ കൃഷി ഇടത്തില്‍ വലുതും ചെറുതുമായ നിരവധി മത്സ്യ കൃഷി മുതല്‍ ചെറുതേന്‍ കൃഷി വരെ വ്യാപിച്ച് കിടക്കുന്നതോടൊപ്പം കൃഷിയോടൊപ്പം വിവിധ ഇനത്തില്‍പ്പെട്ട പുഷ്പ്പചെടികളും തോമസിന്റെ കൃഷി ഇടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പകുതി നാളുകള്‍ രാജ്യത്തിന് വേണ്ടി പോരാടിയ ഈ പട്ടാളക്കാരന്‍ കാര്‍ഷിക മേഖലിയില്‍ പുത്തന്‍ കൃഷി രീതിയുമായി ഇറങ്ങിയതോടെ നാടിന് അഭിമാനമായി മാറിയ കെ കെ തോമസിനെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രാന്ഥലായത്തിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കിയത്. പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും എഴുത്തുക്കാരനുമായ പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി കെ മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ദിലീപ് കുമാര്‍, താലൂക്ക് ലൈബ്രറി ട്രഷറര്‍ പി വി കൃഷ്ണന്‍, പി മനോജ്കുമാര്‍, കെ കെ തോമസ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, ലൈബ്രേറിയന്‍ രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply