തെരുവ് നായ ആക്രമണം: സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.
രാജപുരം: തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അപകടകാരികളായവയെ വേദന രഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ വേണ്ടി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ് പാണത്തൂർ സർക്കിൾ നേതാക്കൾ.
തെരുവു നായ്ക്കളുടെ ആക്രമണം നിയന്ത്രിക്കുക നിലവിലെ സാഹചര്യം കോടതിയെ സർക്കാർ ബോധിപ്പിക്കുക സമൂഹത്തിലെ എല്ലാ ആളുകൾക്കും നിർഭയമായി സഞ്ചരിക്കാനുള്ള സ്വാതന്ത്രം ഉറപ്പു വരുത്തുക അതുകൊണ്ട് ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം എന്നും യോഗം കൂട്ടിച്ചേർത്തു. ഇതു സംബന്ധിച്ച് പനത്തടി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
എസ്. വൈ. എസ് കാഞ്ഞങ്ങാട് സോൺ കമ്മിറ്റി പ്രസിഡന്റ് ശിഹാബുദീൻ അഹ്സനി,സലാം തോട്ടം, ശുഹൈൽ കാറോളി , മൊയ്‌തു കുണ്ടുപള്ളി എന്നിവർ സംബന്ധിച്ചു.