പാണത്തൂർ വില്ലേജ് ഓട്ടോ സ്റ്റാൻഡിലെ മെമ്പർമാർ വിദ്യാർഥികളെ അനുമോദിച്ചു.
രാജപുരം : പാണത്തൂർ വില്ലേജ് ഓട്ടോ സ്റ്റാൻഡിലെ മെമ്പർമാർ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ ഓട്ടോ സ്റ്റാൻഡ് സെക്രട്ടറി എം.ബി.അബ്ബാസ് ഉദ്ഘാടനം നിർവഹിച്ചു. രാജൻ പുള്ളിക്കല്ല് അധ്യക്ഷത വഹിച്ചു. തുടർന്ന് വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു.