കെസിവൈഎം പനത്തടി സെൻറ് ജോസഫ് ഫൊറോന യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവക യുവജന ദിനാഘോഷം നടത്തി

  • പനത്തടി:  കെസിവൈഎം പനത്തടി സെൻറ് ജോസഫ് ഫൊറോന യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവക യുവജന ദിനാഘോഷം നടത്തി. ഫൊറോന വികാരി ഫാദർ തോമസ് പാട്ടാംകുളം പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ്  വികാരി ഫാദർ ജോസഫ് കരുംവേലിൽ അധ്യക്ഷതവഹിച്ചു. ചട്ടമല  മരിയൻ തീർത്ഥാടന കേന്ദ്രം വികാരി ഫാദർ ആൻറണി വെട്ടിയാനിക്കൽ യുവജനസെമിനാർ ക്ലാസെടുത്തു. ആനിമേറ്റർമാർ സിസ്റ്റർ പൗളിൻ എസ് എ ബി എസ്, ജോമോൻ മണിയംകുളം, എന്നിവ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡണ്ട്  ജോബി പുതിയാപറമ്പിൽ സ്വാഗതവും സെക്രട്ടറി സഞ്ജയ് കാക്കരക്കുന്നേൽ നന്ദിയും പറഞ്ഞു.

Leave a Reply