- രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയില്‍ പടിമരുതിന് സമീപം കൂട്ടക്കളം വളവില്‍ മരം ഒടിഞ്ഞു വിണു കാഞ്ഞങ്ങാട് ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്ള അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട നിന്നും മാലക്കല്ലിലെക്ക് ഓട്ടം വന്നു തിരിച്ചു പോകുമ്പോഴാണ് സംഭവം നടന്നത് ഓട്ടോറിക്ഷയുടെ മൂകളിലേയ്ക്ക് മരം വീണ് ഓട്ടോറിക്ഷക്ക് അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കിലും ഡ്രൈവര്‍ അബ്ദുള്ള നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. രാവിലെ പത്തരയോടെയാണ് മരം റോഡിലേക്ക് മറിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകള്തകര്ന്നു മണിക്കൂറുകളോളം ഗതാഗതംസ്തംഭിച്ചത്.കുറ്റിക്കോലില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ്, രാജപുരം പോലീസ്,കെ എസ് ഇ ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.