രാജപുരം: വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രാന്ഥാലയത്തിന്റെയും, കുടുംബശ്രീ, വനിത വേദി, പുരുഷസംഘം എന്നിവരുടെയും സംയുക്തഭിമുഖ്യത്തില്‍ ആഗസ്ത് 18, 19 തിയതികളില്‍ വണ്ണാത്തിക്കാനത്ത് വെച്ച് നടക്കുന്ന ഓണഘോഷം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപികരിച്ചു. സിസ്റ്റര്‍ ബിന്ദു ഉദ്ഘാടനം ചെയതു. എ കെ ജോസ് അധ്യക്ഷനായി. പി കെ മുഹമ്മദ്, വി എം കുഞ്ഞാമദ്, ബെന്ന്ി തോമസ്, ഒ പി മാത്യു, കെ കെ ജെന്നി എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, രമ്യ സന്തോഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എ കെ ജോസ് (ചെയര്‍മാന്‍) ലത ശ്രീധരന്‍ (വൈ ചെയര്‍മാര്‍ ) ആര്‍ സന്തോഷ് (കണ്‍വീനാര്‍) ഇ രാജി ( ജോ കണ്‍വീനാര്‍) പി കെ മുഹമ്മദ് (ട്രഷറര്‍).