.
.
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപതിയിൽ രാത്രിയിൽ ഡോക്റ :റുടെ സേവനം ലഭ്യമാക്കണമെന്ന് സേവാഭാരതി കള്ളാർ പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപെട്ടു.
പനി പിടിച്ച് നിരവധി പേരാണ് 1 രാത്രികാലങ്ങളിൽ ആശുപത്രിയിൽ എത്തുന്നത്. അപ്പോഴക്കും ഡോക്ടറില്ല എന്നാണ് അറിയുന്നത്. രാത്രി കാലങ്ങളിൽ കറന്റ് പോയാൽ ജനറേറ്റർ പ്രവർത്തിക്കുന്നില്ല. ഇതിന് പരിഹാരം എത്രയും പെട്ടന്ന് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് തമ്പാൻ മഞ്ഞങ്ങാനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രശ്മി വിനു സ്വാഗതവും, എ.സി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.