പശ്ചാത്തല മേഖലയിലും കാർഷിക മേഖലയിലും ഊന്നൽ നൽകിപനത്തടി പഞ്ചായത്ത് ബജറ്റ്

രാജപുരം: പശ്ചാത്തല മേഖലയിലും കാർഷിക മേഖലയിലും ഊന്നൽ നൽകിയുള്ള പനത്തടി പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ് പത്മകുമാരി അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി.രഘുനാഥ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ ടുറിസം മേഖല വികസിപ്പിക്കുന്നതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി വിതരണത്തിനു തുക മാറ്റി വച്ചിട്ടുണ്ട്. തടയണകൾ കേന്ദ്രീകരിച്ച് കയാക്കിങ്ങ് ആരംഭിക്കുന്നത് ബജറ്റിൽ വിഭാവനം ചെയ്യുന്നു. പഞ്ചായത്ത് പരിസരവും പാണത്തൂർ ടൗണും സൗന്ദര്യവൽക്കരിക്കും. മൃഗസംരക്ഷണം ക്ഷീരവികസനം സ്വയംതൊഴിൽ എന്നിവ അടങ്ങിയ ഉത്പാദന മേഖലയിലും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.
ലൈഫ്, പിഎംഎവൈ ഭവന പദ്ധതിക്കായി 5 കോടി രൂപ നീക്കിവെച്ചു. ശുചിത്വം, കുടിവെള്ള പദ്ധതികൾക്കായി ഒരു കോടി 25 ലക്ഷം രൂപയും, ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾക്കായി 75 ലക്ഷം രൂപയും നീക്കിവച്ചു. വനിതാ ക്ഷേമ പദ്ധതികൾക്കായി 35 ലക്ഷം രൂപയും, സൗന്ദര്യവൽക്കരണത്തിന് 2 ലക്ഷം രൂപയും, ടൂറിസ്റ്റ് മേഖലയുടെ വിവിധ ഡെസ്റ്റിനേഷനുകൾ കണ്ടെത്തി ഡിപിആർ തയ്യാറാക്കുന്നതിനായി 2 ലക്ഷം രൂപയും നീക്കിവെച്ചു.
പഞ്ചായത്ത് സെക്രട്ടറി ഇ.മുഹമ്മദലി ഇർഷാദ് സ്വാഗതം പറഞ്ഞു.