രാജപുരം: പ്ലസ് വൺ പ്രവേശനോൽസവം കാസർകോട് ജില്ലാതല ഉദ്ഘാടനം അട്ടേങ്ങാനം ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ചുള്ളിക്കര കാനറ ബാങ്ക് മാനേജർ ശ്യാംസുധി മുഖ്യാതിഥിയായിരുന്നു. എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികൾക്ക് ബാങ്ക് ഉപഹാര വിതരണം നടത്തി. പിടി എ പ്രസിഡന്റ് പി.ഗോപി, വൈസ് പ്രസിഡന്റ് അശോകൻ , മിനി, അധ്യാപകരായ പി.ഉണ്ണികൃഷ്ണൻ, മോട്ടിവേഷൻ സ്പീക്കർ ലിബിൻ വർഗീസ്, പി.വി.മഞ്ജു എന്നിവർ സംസാരിച്ചു, പ്രിൻസിപ്പാൽ ഇൻചാർജ്ജ് പി.മോഹനൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷീന നന്ദിയും പറഞ്ഞു.