കൊട്ടോടി മഞ്ഞങ്ങാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി. മഞ്ഞങ്ങാനത്തെ കെ.കുമാരെൻ്റെ പത്തോളം കമുകിൻ തൈകൾ കാട്ടു പന്നികൾ നശിപ്പിച്ചു

രാജപുരം: കൊട്ടോടി മഞ്ഞങ്ങാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി. മഞ്ഞ ങ്ങാനത്തെ കെ.കുമാരെൻ്റെ 3 വർഷം പ്രായമായ പത്തോളം കമുകിൻ തൈകൾ കഴിഞ്ഞ ദിവസം കാട്ടു പന്നികൾ നശിപ്പിച്ചു. ജനവാസ കേന്ദ്രത്തിലെത്തി കൃഷികൾ നശിപ്പിക്കുന്ന കാട്ടു പന്നികളെ അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ചു വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.