രാജപുരം: ചുള്ളിക്കര പ്ലാൻ്റേഷൻ വളവിൽ ടാങ്കർ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു . ഇന്നു വൈകുന്നേരമാണ് അപകടം. ചുള്ളിക്കര ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറി കൊട്ടോടി ഭാഗത്ത് നിന്നു വന്ന ഒട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. വളവിൽ ടാങ്കർ ലോറി തെറ്റായി വന്നതാണ് കാരണമെന്നു പറയുന്നു.
