സീ കേരള റിയാലിറ്റി ഷോ: ലാലൂരിലെ കെ.എസ്.സ്വർണ്ണയ്ക്ക് അഭിനന്ദന പ്രവാഹം.

രാജപുരം: മലയാളത്തിലെ പ്രമുഖ ചാനലായ സീ കേരളയുടെ ‘സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിൽ മൽസരിക്കുന്ന കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ലാലൂരിലെ കെ.എസ്.സ്വർണ്ണയെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ലാലൂരിലെ കുഞ്ഞിക്കണ്ണൻ -സതി ദമ്പതികളുടെ മകളായ സ്വർണ്ണ സ്ക്കൂൾ, കോളേജ്, കേരളോൽസവ മത്സരങ്ങളിൽ സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ, അഡ്വ.ടിറ്റി മോൾ, ബി.മുരളി, സി.പി.സവിത, ശ്രീഷ്മ, വി.കെ.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Leave a Reply