ചുള്ളിക്കര ഓണാഘോഷം; ഔപചാരിക ഉദ്ഘാടനം ഓഗസ്റ്റ് 27 ന്.

രാജപുരം: പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലി , വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 29 വരെ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 27ന് രാവിലെ രാജപുരം സിഐ കൃഷ്ണന്‍ കെ കാളിദാസ് നിർവഹിക്കും. ഓണാഘോഷ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ സി കെ .നൗഷാദ് അധ്യക്ഷത വഹിക്കും. കോടോം ബേളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍, കള്ളാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, കോടോം ബേളൂര്‍ ലൈബ്രറി കൗണ്‍സില്‍ കണ്‍വീനര്‍ സി.ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ഓണാഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.മോഹനന്‍ സ്വാഗതവും ഫിനാന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ ജോളി മാത്യു നന്ദിയും പറയും. 
എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്ങും വാട്ടര്‍ കളര്‍ മത്സരവും നടത്തും. 2 മണിക്ക് സ്‌നേഹസാന്ത്വനം പരിപാടിയോടനുബന്ധിച്ച് ഓണാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച ഭക്ഷണസാധനങ്ങളും ഓണ സമ്മാനങ്ങളും അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് നല്‍കും. വൈകുന്നേരം 6.30ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടി. 7.30ന് കൈകൊട്ടിക്കളി മത്സരവും 8.30ന് സിനിമാറ്റിക് ഡാന്‍സ് മത്സരവും നടക്കും.
28ന് ഉത്രാടം നാളില്‍ ക്രോസ് കണ്‍ട്രി മത്സരം, കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങള്‍ എന്നിവ നടത്തും. ഉച്ചയ്ക്ക് 2 മണി മുതല്‍ ഓണപ്പാട്ട്, മാപ്പിളപ്പാട്ട്, സിനിമാഗാന മത്സരം തുടങ്ങിയവ നടത്തും.
വൈകുന്നേരം 6 മണിക്ക് പുതുമയാര്‍ന്ന മത്സരം, 6.30ന്  എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജനറല്‍ വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരം, രാത്രി 8 മണിക്ക് മ്യൂസിക്കല്‍ ഫ്യൂഷന്‍. തിരുവോണനാളില്‍ രാവിലെ 9 മണിക്ക് പൂക്കള മത്സരവും വൈകുന്നേരം 3 മണി മുതല്‍ പുരുഷന്മാരുടെ വടംവലി മത്സരവും സംഘടിപ്പിക്കും.
വൈകുന്നേരം 6.30 മുതല്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിനിമാ സംവിധായകന്‍ ആമീര്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രഭാഷകന്‍ എന്‍ പി വിജയന്‍ ഓണസന്ദേശം നല്‍കും ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ജിനീഷ് ജോയി അധ്യക്ഷത വഹിക്കും. കോടോം ബേളൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡ് മെമ്പര്‍ ആന്‍സി ജോസഫ്,  കള്ളാര്‍ പഞ്ചായത്ത് 13-ാം  വാര്‍ഡ് മെമ്പര്‍ പി.ജോസ് എന്നിവര്‍ സംസാരിക്കും. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി.കെ.സുരേഷ് സമ്മാനദാനം നിര്‍വഹിക്കും. ഓണാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.വി.സാബു സ്വാഗതവും. ജോയിന്റ് സെക്രട്ടറി സജിത്ത് ലൂക്കോസ് നന്ദിയും പറയും. തുടര്‍ന്ന് മില്ലേനിയം സ്റ്റാര്‍സ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോയോട് കൂടി പരിപാടികള്‍ക്ക് സമാപനമാകുമെന്ന് ഭാരവാഹികളായ
ജനറല്‍ സെക്രട്ടറി കെ.വി.ഷാബു, കണ്‍വീനര്‍ ജിനീഷ് ജോയി, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജോളി മാത്യു, ട്രഷറര്‍ കെ.ശ്രീകുമാര്‍ s ജോയിന്റ് കണ്‍വീനര്‍ പി.നാസര്‍ എന്നിവര് പറഞ്ഞു.

Leave a Reply