ബളാൽ  പഞ്ചായത്തിൽ മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ജന ജാഗ്രത സമിതിയോഗവും കർമ പദ്ധതി ആസൂത്രണവും നടന്നു

രാജപുരം: ബളാൽ  പഞ്ചായത്ത്‌
ഹാളിൽ വെച്ചു മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി പ്രത്യേക ജന ജാഗ്രത സമിതിയോഗവും കർമ പദ്ധതി ആസൂത്രണ യോഗവും നടന്നു. യോഗത്തിൽ ബളാൽ പഞ്ചായത്ത്‌ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ,  ഡെപ്യൂട്ടി റേഞ്ച് ഓഫീസർ (RRT), മരുതോം, ഭീമനടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാർ വാർഡ് മെമ്പർമാർ, മരുതോം ഭീമനടി സെക്ഷൻ സ്റ്റാഫ്, കർഷക പ്രതിനിധികൾ , RRT സ്റ്റാഫ്‌, ബളാൽ പഞ്ചായത്ത്‌ ജന പ്രതിനിധികൾ,  സർപ്പ വോളന്റീർമാർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ ലാൻഡ് സ്കേപ് പ്ലാർ അവതരണവും, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ.കെ.രാഹുൽ പഞ്ചായത്ത്തല കർമ്മ പദ്ധതിയുടെ അവതരണവും നിർവഹിച്ചു. വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നത് പരിഗണിക്കും. വിത്തൂട്ട് പദ്ധതി കൃത്യമായി മോണിറ്ററിങ് നടത്തുവാനും ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകാനും തീരുമാനിച്ചു. മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിർത്തിയിൽ ജൈവ വേലികൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. വനത്തിനോട് ചേർന്ന് കിടക്കുന്ന ഉന്നതികളിൽ  കുടിവെള്ളം എത്തിക്കുന്നത് സംബന്ധിച്ച് പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചു.