കലിച്ചാനടുക്കം സെന്റ് ജോസഫ് ദൈവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാദർ സുനീഷ് പുതുകുളങ്ങര കൊടിയേറ്റി.

രാജപുരം : കലിച്ചാനടുക്കം സെന്റ് ജോസഫ് ദൈവാലയത്തിൽ സുവർണ ജൂബിലി സമാപനത്തിനും വിശുദ്ധ ഔസപ്പ് പിതാവിന്റെയും, വിശുദ്ധ സെബസ്റ്റിയാ നോസിന്റെയും തിരുന്നാൾ മഹോത്സവത്തിനും തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി ഫാദർ സുനീഷ് പുതുകുളങ്ങര കൊടിയേറ്റി. 2026 ജനുവരി 22 മുതൽ 29  വരെയുള്ള ദിവസങ്ങളിൽ ഫാദർ ഡെന്നിസ് ജോസഫ്, ഫാദർ പ്രവീൺ പുത്തൻപുരയിൽ, ഫാദർ ആന്റോ ഇടശേരി, ഫാദർ ലൂയി മരിയദാസ്, ഫാദർ ആന്റണി തെക്കേമുറി,ഫാദർ ജോർജ് കളരിമുറി, ഫാദർ അഗസ്റ്റിൻ പാഡ്യാമാക്കൽ, ഫാദർ ആന്റണി പുതുമന,എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. ജനുവരി 30 ന് വെള്ളിയാഴ്ച മരിച്ചവരുടെ ഓർമ്മ ദിനത്തിൽ ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞരളക്കാട്ട് പിതാവിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും സിമിതേരിയിൽ മരിച്ചവർക്കായി പ്രാർത്ഥനയും,പുതിയ കല്ലറകളുടെ വെഞ്ചേരിപ്പ് കർമ്മവും നടക്കും.കൃതഞ്ഞതാ ദിനമായ ജനുവരി 31 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പിതാവിന്റെ കർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ വിശുദ്ധ കുർബാനയും, തുടർന്ന് ഒരു വർഷം നീണ്ടു നിന്ന ഇടവകയുട സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും നടക്കും. ശേഷം സ്നേഹ വിരുന്നും സൺ‌ഡേ സ്കൂളിന്റെയും ഭക്ത സംഘടനകളുടെയും വാർഷികം. ഫെബ്രുവരി 1 ഞായറാഴ്ച ഇടവക ദിനത്തിൽ വൈകുന്നേരം 4 മണിക്ക് മണിക്കടവ് ഫോറോനാ വികാരി ഫാദർ പയസ് പടിഞ്ഞാറെ മുറിയുടെ കാർ മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് കാലിച്ചാനടുക്കം ടൗണിലേക്ക് തിരുന്നാൾ പ്രദിക്ഷണം, രാത്രി 8.30 ന് കൊച്ചിൻ ലക്കി സ്റ്റാർ അവതരിപ്പിക്കുന്ന സൂപ്പർ ഫൺ ടാലന്റ് മെഗാ ഷോ. തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു ദൈവാനുഗ്രഹം നേടാനും, സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.